കൊട്ടിയൂർ (കണ്ണൂർ): കഴിഞ്ഞ 20 വർഷത്തിനുള്ളിൽ എസ്എൻഡിപിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും വിദ്യാഭ്യാസ കാര്യത്തിലും മികച്ച നിലവാരം പുലർത്തുന്നതാക്കി മാറ്റിയെടുത്തിട്ടുണ്ട് എന്ന് എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. കൊട്ടിയൂർ ശ്രീനാരായണ എൽപി സ്‌കൂൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു തുഷാർ. യോഗത്തിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ.ബാബു. പ്രസിഡൻ്റ് കൊട്ടിയൂർ പള്ളി വികാരി ഫാ.സജി മാത്യു പുഞ്ചയിൽ. എസ്‌എൻഡിപി യോഗം പ്രസിഡൻ്റ് പി.തങ്കപ്പൻ, ജീജ പാനികുളങ്ങര, ഇന്ദിര ശ്രീധരൻ, എം.ആർ.ഷാജി, ടി.എസ്.സുനിൽകുമാർ, പി.കെ.ദിനേശ്, കെ.കെ.ധനേന്ദ്രൻ, നിർമല അനിരുദ്ധൻ, കെ.കെ.സോമൻ, രാധാ മണിയൻ, എൻ.കെ.മോഹനൻ, ലിജി മാളിയേക്കൽ, സി.എ.രാജപ്പൻ, ടി.എസ്.സുനീഷ് പ്രസംഗിച്ചു.
Thushar Vellappally says there has been a change in 20 years